Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project Anantha

Thiruvananthapuram

പ്രോ​ജ​ക്ട് അ​ന​ന്ത: അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ വി​ക​സ​ന​ത്തി​ന് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും:

വ​ലി​യ​തു​റ: അ​ദാ​നി എ​യ​ർ​പോ​ർ​ട്ട്‌​സി​ന് കീ​ഴി​ൽ അ​ഞ്ച് വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, പ്രോ​ജ​ക്ട് അ​ന​ന്ത​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന 2,500 കോ​ടി ചെ​ല​വി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ വി​ക​സ​ന പ​ദ്ധ​തി​ക്ക് ഇ​ന്നു ത​റ​ക്ക​ല്ലി​ടും. ഏ​ക​ദേ​ശം 92,552 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന്‍റെ യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള വാ​ർ​ഷി​ക ശേ​ഷി നി​ല​വി​ലെ 35 ല​ക്ഷ​ത്തി​ൽ നി​ന്ന് 1.15 കോ​ടി​യാ​യി ഉ​യ​രും. ആ​ധു​നി​ക ചെ​ക്ക്-​ഇ​ൻ സൗ​ക​ര്യ​ങ്ങ​ൾ, വി​പു​ലീ​ക​രി​ച്ച ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, പു​തി​യ ബാ​ഗേ​ജ് സം​വി​ധാ​ന​ങ്ങ​ൾ, കൂ​ടു​ത​ൽ റീ​ട്ടെ​യി​ൽ-​ഡ്യൂ​ട്ടി ഫ്രീ ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​തി​ദി​ന വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 45-ൽ ​നി​ന്ന് 90 ആ​യിരുന്നു. പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 5,500ൽ ​നി​ന്ന് 15,000 ആ​യി ഉ​യ​ർ​ന്നു. പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 11ൽ ​നി​ന്ന് 17 ആ​യി വ​ർ​ധി​ച്ചു. 2025- 26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 47 ല​ക്ഷം യാ​ത്ര​ക്കാ​രെ​യും 31,366 വി​മാ​ന നീ​ക്ക​ങ്ങ​ളെ​യും വി​മാ​ന​ത്താ​വ​ളം കൈ​കാ​ര്യം ചെ​യ്തു. നി​ല​വി​ൽ 14 അ​ന്താ​രാ​ഷ്ട്ര, 8 ആ​ഭ്യ​ന്ത​ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള ക​ണ​ക്റ്റി​വി​റ്റി​യും വിമാനത്താവളത്തിനുണ്ട്.

Latest News

Corehub Up